gnn24x7

പ്രവാസി വിദ്യാര്‍ഥികളുടെ നീറ്റ് പരീക്ഷ; ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

0
249
gnn24x7

തിരുവനന്തപുരം: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 5 പേര്‍ക്കും മലപ്പുറം 3 പേര്‍ക്ക്, തൃശൂര്‍ പത്തനംതിട്ട ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവകരില്‍ മുഴുവനും പുറത്തു നിന്ന് വന്നവരാണ്.ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല. വിദേശത്ത് നിന്ന് വന്ന നാലുപേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ട് പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here