gnn24x7

കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന

0
273
gnn24x7

ബെയ്ജിംഗ്: കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന. പഞ്ചന്‍ ലാമ ഇപ്പോള്‍ ബിരുദധാരിയാണെ് ചൈന പറഞ്ഞു.

അദ്ദേഹം സാധാരണ ജീവിതം നയിക്കുകയാണെന്നും പഞ്ചന്‍ ലാമയ്ക്ക് സ്ഥിര ജോലിയുണ്ടെന്നും ചൈന പറഞ്ഞു. 25 വര്‍ഷമായി പഞ്ചന്‍ ലാമയെ കാണാനില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം.

1995ല്‍ ആറുവയസ്സുള്ള ഗെദുന്‍ ചോകി നിമായെയാണ് പതിനൊന്നാം പഞ്ചന്‍ ലാമയായി ദലൈലാമ തെരഞ്ഞെടുത്തത്. മൂന്നു ദിവസത്തിനകം കുട്ടിയെ ചൈനീസ് സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വിവരങ്ങളൊന്നുമില്ലായിരുന്നു.

പഞ്ചന്‍ ലാമയെ കുറിച്ച് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയാണ് ചൈനയോട് ചോദിച്ചത്. മതപരമായും ഭാഷാപരമായും സാംസ്‌കാരികപരമായും ടിബറ്റുകാര്‍ക്കെതിരെയുള്ള ചൈനയുടെ നടപടിയില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും പോംപെ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here