ലോക്ക് ഡൗണിന് ശേഷം മലയാള സിനിമയില്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്ന ചിത്രം ദൃശ്യം 2 ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍.
ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 ന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ആശീര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവാരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ചു പൂര്‍ത്തിയാക്കുന്ന ക്രൈം ത്രില്ലര്‍ തന്നെയാണ് ചിത്രമെന്ന് ആന്റണി പെരുമ്പാവൂര്‍ മനോരമയോട് പ്രതികരിച്ചു.
കേരളത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം തുടര്‍ച്ചയായ 60 ദിവസംകൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ആലോചന. ദൃശ്യം 2 പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഷൂട്ടിങ് നിര്‍ത്തിവെച്ച മറ്റ് ചിത്രങ്ങളില്‍ ലാല്‍ അഭിനയിക്കുക.
2013 ഡിസംബറില്‍ റിലീസ് ചെയ്ത ദൃശ്യം മലയാള സിനിമയില്‍ വന്‍ ഹിറ്റായിരുന്നു. പുലിമുരുകന് മുന്‍പ് മോഹന്‍ലാലിന്റെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ദൃശ്യം.
ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്തിരുന്നു.