ചെന്നൈ: കോറോണ മഹാമാരി വ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഞെട്ടിക്കുന്ന വാർത്തയാണ് ചെന്നൈ ശ്രീപെരുംപുതൂരിൽ നിന്നും ലഭിച്ചത്.
കോറോണയെ തുടർന്നുള്ള lock down ൽ ജോലിയും കൂലിയുമില്ലാതെ പട്ടിണിയായ ഒരച്ഛന്റെ ദയനീയ അവസ്ഥ എന്നല്ലാതെ എന്തുപറയാൻ. എങ്കിലും പോറ്റി വളർത്തിയ മക്കളെ കൊല്ലണമായിരുന്നോ?
ശ്രീപെരുംപുതൂരിലെ വടമംഗലത്തെ അറുമുഖം എന്ന അച്ഛനാണ് തന്റെ മൂന്നു മക്കളേയും കൊലപ്പെടുത്തിയ ശേഷം വീടിന് അടുത്തുള്ള മരത്തിൽ തൂങ്ങിമരിച്ചത്. lock down നെ തുടർന്നുള്ള മുഴു പട്ടിണിയാണ് ഈ കൃത്യം ചെയ്യാൻ അറുമുഖനെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറുമുഖം ഒരു കൂലിത്തൊഴിലാളിയാണ്. ഒന്നരമാസമായിട്ട് അയാൾക്ക് ഒരു പണിയും ഇല്ലായിരുന്നു. ഭാര്യ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. അവർക്കും ഒന്നരമാസമായി ജോലിയില്ലായിരുന്നു. ഇവർ കുറച്ചു ദിവസമായി ഭക്ഷണത്തിനായി ബുദ്ധിമുട്ടുകയായിരുന്നു.
പുതിയ ജോലി അന്വേഷിച്ച് അറുമുഖത്തിന്റെ ഭാര്യ തുളസി പുറത്തേക്ക് പോയി തിരിച്ചെത്തിയപ്പോഴാണ് സ്വന്തം കുഞ്ഞുങ്ങളേയും ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടത്. ഒരു മകളെ കഴുത്തു ഞെരിച്ചും മറ്റു രണ്ടുമക്കളെ കിണറ്റിൽ എറിഞ്ഞുമാണ് അറുമുഖൻ കൊലപ്പെടുത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്.




































