ന്യൂദല്‍ഹി: പശ്ചിമ ബംഗാളില്‍ ഉംപൂണ്‍ ചുഴലിക്കാറ്റും മഴയും രൂക്ഷമായി തുടരുന്നു. കനത്ത മഴയിലും കാറ്റിലും ബംഗാളില്‍ രണ്ട് പേര്‍ മരിച്ചു. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര്‍ മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു.
190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. ഹൗറയില്‍ ബാബുള്‍ സുപ്രിയോ എംപിയുടെ വസതിക്ക് സമീപമുള്ള മതില്‍ തകര്‍ന്നു വീണ് ചുറ്റുമുള്ള വാഹനങ്ങള്‍ തകര്‍ന്നു. കൊല്‍ക്കത്തയില്‍ പലയിടങ്ങളിലായി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ആറ് ലക്ഷത്തോളം പേരെ ഇതുവരെ ഒഡീഷയില്‍ നിന്നും ബംഗാളില്‍ നിന്നുമായി ഒഴിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്.




































