gnn24x7

ഉംപുൻ ചുഴലിക്കാറ്റ്; കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി

0
278
gnn24x7

ന്യുഡൽഹി: ആറ് മണിക്കൂർ ആഞ്ഞടിച്ച് കൊണ്ട് ഉംപുൻ ചുഴലിക്കാറ്റ് നടത്തിയ താണ്ഡവത്തെ തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം  വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തിനടിയിലായി. 

ഇതേതുടർന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.  Lock down പ്രഖ്യാപിച്ചത് മുതല്‍ കാര്‍ഗോ ഫ്ലൈറ്റുകളും മറ്റ് വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്ലൈറ്റുകളും മാത്രമാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ 12 പേരുടെ ജീവനാണ് ചുഴലിക്കാറ്റ് എടുത്തത്.  ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയായിരുന്നു  ഉംപുന്‍ ബംഗാളില്‍ വീശിയടിക്കാൻ തുടങ്ങിയത്. ഇത്  ഒരു മഹാദുരന്തമാണെന്നും യുദ്ധസമാനസാഹചര്യമാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here