ചെന്നൈ: തമിഴ്‌നാട്ടില്‍ 776 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 13967 ആയി.
ഇന്ന് ഏഴ് പേരാണ് രോഗം ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ആകെ മരണസംഖ്യ 94 ആയി.
ചെന്നൈയില്‍ ഇന്ന് 567 പേര്‍ക്കാണ് സ്ഥിരീകരിച്ചത്.
ഇന്നലെ 743 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദിവസം ശരാശരി 500 പുതിയ രോഗികള്‍ എന്ന നിലയിലാണ് തമിഴ്നാട്ടില്‍ മേയ് ഒന്ന് മുതല്‍ രോഗബാധിതരുടെ എണ്ണം പെരുകുന്നത്.
ഏപ്രില്‍ 30 വരെ 2323 പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.