കോവിഡ് 19 നെ നേരിടാൻ ധനസമാഹരണത്തിന് പുതിയ മാർഗവുമായി ഇന്ത്യൻ സിനിമാ പ്രവർത്തകർ. പുരസ്കാരങ്ങൾ ലേലത്തിന് വെച്ചാണ് ധനസമാഹരണം. അനുരാഗ് കശ്യപ് അടക്കമുള്ള സംവിധായകരാണ് ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
കോവിഡ് ബാധിതരെ സഹായിക്കാൻ 13 ലക്ഷം രൂപ സമാഹരിക്കാനാണ് പുതിയ സംരഭം.
ഗാങ്സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിന് ലഭിച്ച ഫിലിംഫെയർ അവാർഡാണ് അനുരാഗ് കശ്യപ് ലേലം ചെയ്യുന്നത്. ദേശീയ പുരസ്കാര ജേതാവ് നീരജ് ഗായ്‌വാനും അവാർഡ് ലേലം ചെയ്യുന്നുണ്ട്. മൂന്ന് ചിത്രങ്ങൾക്ക് ലഭിച്ച അവാർഡുകളാണ് അദ്ദേഹം ലേലം ചെയ്യുന്നത്. ഗായ്‌വാന്റെ ആദ്യ ചിത്രം മസാന് ലഭിച്ച ടിഒഐഎഫ്എ അവാർഡ്, ജ്യൂസ് എന്ന ചിത്രത്തിന് ലഭിച്ച ഫിലിം ഫെയർ അവാർഡ്, മസാന് കാൻ ഫിലിം ഫെസ്റ്റിവലിൽ ലഭിച്ച അംഗീകാരം എന്നിവയാണ് ലേലം ചെയ്യുന്നത്.
ഗാനരചയിതാവ് വരുൺ ഗ്രോവർ ദം ലഗാ കേ ഹൈസാ എന്ന ചിത്രത്തിന് ലഭിച്ച അവാർഡാണ് ലേലം ചെയ്യുന്നത്.
ബുർദ മീഡിയയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.