ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇതുവരെ 1,98,370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 5,608 പേർക്ക് ജീവൻ നഷ്ടമായി. 95,754 പേർ രോഗമുക്തി നേടി. നിലവിൽ 96,997 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 7,722 പേർക്കാണ് രോഗം കണ്ടെത്തിയത്. 201 മരണവും റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിൽ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 70,013 ആയും മരണസംഖ്യ 2,362 ആയും ഉയർന്നു. 24 മണിക്കൂറിനിടെ 2358 പേർക്കാണ് രോഗം കണ്ടെത്തിയത്. 76 മരണവും റിപ്പോർട്ട് ചെയ്തു.ഇതിൽ 40 കോവിഡ് മരണവും മുംബൈയിലാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിൽ ആകെ മരണം 2362 ആയി.തിങ്കളാഴ്ച 779 പേർ രോഗമുക്തി നേടി. ഇതുവരെ 30,108 രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 23,495 ആയി. മരണം 187.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു.രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് തമിഴ്നാടിന്. സ്രവപരിശോധന നടത്തുന്നതിനായി 72 പരിശോധനാകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 29 ഉം സ്വകാര്യ ലാബുകളാണ്. ഗുജറാത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 17,217 ആയി. മരണം 1,063.രാജസ്ഥാനിൽ 9,100 പേർക്ക് രോഗംബാധിച്ചതിൽ 199 പേർ മരിച്ചു. ഉത്തർപ്രദേശിൽ രോഗം ബാധിച്ചവർ 8,361. മരണം 222. മധ്യപ്രദേശിൽ ഇതുവരെ 8,283 പേർക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 358.





































