gnn24x7

നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികൾ

0
227
gnn24x7

നഴ്സുമാരുടെ അപര്യാപ്തത മൂലം വലഞ്ഞ് മുംബൈയിലെ പ്രമുഖ ആശുപത്രികൾ. കോവിഡ് വ്യാപന സാഹചര്യത്തിൽ കേരളത്തിൽ നിന്നടക്കമുള്ള നഴ്സുമാർ നാട്ടിലേക്ക് മടങ്ങിയതാണ് ആശുപത്രി അധികൃതർക്ക് തിരിച്ചടിയായത്. ജസ്ലോക്, ഹിന്ദുജ, ഭാട്ടിയ, എൽ.എച്ച് ഹിരനന്ദാനി തുടങ്ങി നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ നിന്നായി മുന്നീറിലധികം കേരള നഴ്സുമാരാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതും ആരോഗ്യ പ്രവർത്തകരിലേക്ക് രോഗം കൂടുതലായി വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പലരും രാജി വച്ച് നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിൽ-മെയ് മാസത്തിലായാണ് ഭൂരിഭാഗം പേരും നാടുകളിലേക്ക് മടങ്ങിയത്.

പ്രമുഖ ആശുപത്രികളിലെ എൺപതോളം നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരോടും ക്വാറന്‍റീന്‍ പൂർത്തിയാക്കിയ ശേഷം മടങ്ങി വരാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൂടുതൽ പേരും മടങ്ങിയെത്തിയിരുന്നില്ല.. രാജി പോലും നൽകാതെയാണ് പലരും മടങ്ങിയതെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാതെ ഒരു ആശുപത്രി ജീവനക്കാരൻ അറിയിച്ചത്. ഭാട്ടിയ ഹോസ്പിറ്റലിൽ നിന്ന് മാത്രം എൺപത് നഴ്സുമാർ നാട്ടിലേക്ക് മടങ്ങിയെന്നാണ് അധികൃതർ പറയുന്നത്.

‘ഞങ്ങളുടെ പകുതിയോളം നഴ്സുമാരും പോയി.. ഉള്ളവരെക്കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ വളരെ പ്രയാസപ്പെടുകയാണ്.. അവരെ കൗൺസിൽ ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇവിടെ ജോലി ചെയ്യാൻ അവർ തയ്യാറായിരുന്നില്ല’ എന്നാണ് ഭാട്ടിയ ആശുപത്രി മെഡിക്കൽ ഡയറക്ടർ അറിയിച്ചത്. ‘ മാതാപിതാക്കള്‍ക്ക് തങ്ങളെക്കുറിച്ചുള്ള ആധി കാരണമാണ് മടങ്ങുന്നതെന്നാണ് ചിലർ അറിയിച്ചത്. രോഗവ്യാപനസാഹച്യത്തിൽ ഈ ഈ നഗരത്തിൽ ജോലി ചെയ്യാനുള്ള ഭയവും ചിലർ വ്യക്തമാക്കി’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് ആശുപത്രി അധികൃതരും സമാന പ്രതികരണം തന്നെയാണ് നടത്തിയത്. നാട്ടിലേക്ക് മടങ്ങിയ നഴ്സുമാരിൽ പലരും തങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ പോലും നൽകാൻ തയ്യാറായില്ലെന്നും ചിലർ ആരോപിക്കുന്നു. നഴ്സുമാരുടെ ദൗർലഭ്യം മൂലം കോവിഡ് 19 രോഗികളെ പരിചരിക്കുന്നത് ഒരു വലിയ വെല്ലുവിളിയായെന്നും ഇവർ പറയുന്നു. ചില ആശുപത്രികളാകാട്ടെ ശമ്പളത്തിന് പുറമെ നഴ്സുമാർക്ക് അധികതുക നൽകാൻ തയ്യാറായെന്ന് വിവരവും പങ്കുവച്ചിട്ടുണ്ട്.

‘ധാരാളം നഴ്സുമാർ പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർ രാജി വച്ചു പോയിട്ടുണ്ട്.. സംവിധാനങ്ങളിലുള്ള അസന്തുഷ്ടിയും അല്ലെങ്കിൽ ഒരു പക്ഷെ അവരുടെ സ്വന്തം സംസ്ഥാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ദ്രുതഗതിയിലുള്ള രോഗവ്യാപനം മൂലം ഉണ്ടാകുന്ന അരക്ഷിതാവസ്ഥ ഇതൊക്കെ കാരണമായാകും അവർ മടങ്ങിയത്. അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുയാണ് ഇപ്പോൾ ആവശ്യം അതിനൊപ്പം ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും’.. ജസ്ലോക്-ഭാട്ടിയ ആശുപത്രി ഫിസിഷ്യൽ ശ്രുതി ടണ്ടൻ പര്‍ദസാനി വ്യക്തമാക്കി.ഭക്ഷണം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോലും അഭാവം മൂലമാണ് നഴ്സുമാർ മടങ്ങിയതെന്നാണ് ആൾ ഇന്ത്യ നഴ്സസ് അസോസിയേഷന്‍ രൂപീകരിച്ച അബ്രഹാം മത്തായി പറയുന്നത്. പല ആശുപത്രികളും നിലവിലെ സാഹചര്യത്തിൽ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. ഇതിൽ നഴ്സുമാർ നിരാശയിലായിരുന്നു.. ക്വാറന്‍റൈൻ കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ പലരോടും ഡ്യൂട്ടിക്ക് കയറാന്‍ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ മക്കൾ ജോലി ചെയ്യേണ്ടെന്ന് പലരുടെയും മാതാപിതാക്കൾ ആവശ്യപ്പെട്ടു.. ഇതാണ് പലരും മടങ്ങാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here