ഹൈദരാബാദ്: രണ്ടാഴ്ചയ്ക്കിടെ ഹൈദരാബാദില്‍ കൊവിഡ് ബാധിച്ചത് 79 ഡോക്ടര്‍മാര്‍ക്ക്. ഏറ്റവും ഒടുവില്‍ ശനിയാഴ്ച നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 4 ഡോക്ടര്‍മാര്‍ക്കും 3 പാരാമെഡിക്‌സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
” ഒസ്മാനിയ മെഡിക്കല്‍ കോളേജിലെ 49 ഡോക്ടര്‍മാര്‍ക്കും എന്‍.ഐ.എം.എസിലെ 26 ഡോക്ടര്‍മാര്‍ക്കും ഗാന്ധി മെഡിക്കല്‍ കോളേജിലെ 4 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും കൂടുതല്‍ സുരക്ഷാ മാര്‍ഗങ്ങള്‍ ആവശ്യമുണ്ട്.,” എന്‍.ഐ.എം.എസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജി ശ്രീനിവാസ് പറഞ്ഞു.
നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അതീവ ഗൗരവത്തോടെ കാണണമെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നത്.





































