gnn24x7

കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു

0
252
gnn24x7

ദുബായ്: കോവിഡ് ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. ജിദ്ദയിലും റാസൽഖൈമയിലുമാണ് മലയാളികൾ മരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി വായ്പൂര് പുത്തൻ പറമ്പിൽ താജുദ്ദീൻ, ആലുവ ശങ്കരൻകുഴി എസ് ഐ ഹസൻ എന്നിവരാണ് മരിച്ചത്. താജുദ്ദീൻ ജിദ്ദയിലും ഹസൻ റാസൽഖൈമയിലുമാണ് മരിച്ചത്.

ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 200 ആയി. കോവിഡ് പടർന്നതിനു ശേഷമുള്ള രണ്ട് മാസങ്ങൾ കൊണ്ടാണ് നൂറു മലയാളികൾ ഗൾഫിൽ മരിച്ചു. എന്നാൽ, അത് കഴിഞ്ഞുള്ള 99 മരണങ്ങൾ കഴിഞ്ഞ 13 ദിവസത്തിനിടയിലാണ് സംഭവിച്ചത്.

യു എ ഇയിൽ 92 മലയാളികളാണ് മരിച്ചത്. സൗദി അറേബ്യയിൽ 57 മലയാളികൾ മരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here