ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ റെയില്‍വേ വകുപ്പ് മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.
ഇദ്ദേഹത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി ഷാഹിദ് കഖാന്‍ അബ്ബാസിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2017-2018 വര്‍ഷത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ഷാഹിദ്. നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തിലായിരുന്നു അത്.