റിയാദ്: സുരക്ഷാ സേനയുടെ വസ്ത്രം ധരിച്ച് ഡാന്‍സ് കളിച്ച പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്. പെണ്‍കുട്ടിയുടെ ഡാന്‍സിന്റെ വീഡിയോ ചര്‍ച്ചയായതിനു പിന്നാലെയാണ് അറസ്റ്റ്.
കാറിനു മുകളില്‍ കയറിയായിരുന്നു പെണ്‍കുട്ടിയുടെ ഡാന്‍സ്. വീഡിയോയില്‍ പെണ്‍കുട്ടിയുടെ മുഖം വ്യക്തമാവുന്നില്ല. ജനറല്‍ സെക്യൂരിറ്റി എന്നെഴുതിയ വസ്ത്രം ധരിച്ചായിരുന്നു പെണ്‍കുട്ടിയുടെ ഡാന്‍സ്. വീഡിയോയില്‍ ചുറ്റും കുറച്ചു പേരയും കാണാം.
നിയമ നടപടികള്‍ക്കായി വീഡിയോയില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിയാദ് അന്വേഷണ ഏജന്‍സി അറിയിച്ചിരിക്കുന്നത്. സൗദി ദിനപത്രമായ അല്‍സര്‍സദിന്റെ റിപ്പോര്‍ട്ട് പ്രകാരം റിയാദിലെ റെസ്റ്റ് ഹൗസില്‍ വെച്ചാണ് സംഭവം നടന്നത്.









































