ദുബായ്: കോവിഡ് 19 ബാധിച്ച് ഗൾഫിൽ ഇന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. മസ്കറ്റ്, ദുബായ് എന്നിവിടങ്ങളിലാണ് കൊറോണ ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചത്. തൃശൂർ സ്വദേശിയായ അബ്ദുൽ ജബ്ബാർ മസ്കറ്റിലും കോഴിക്കോട് സ്വദേശിയായ മൊയ്തീൻ കോയ ദുബായിലുമാണ് മരിച്ചത്.
ഇതിനിടെ, കഴിഞ്ഞദിവസം ഗൾഫിൽ മരിച്ച തിരുവനന്തപുരം സ്വദേശിയുടം മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം മതിർമല ബംഗ്ലാവിൽ വീട്ടിൽ വേണുഗോപാലൻ നായരുടെ മരണമാണ് കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്.
ഇതോടെ, കോവിഡ് 19 ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 204 ആയി.








































