gnn24x7

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാമത്

0
369
gnn24x7

കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താനായി നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഒന്നാമതെത്തി. ആദ്യത്തെ ഏഴു സ്ഥാനങ്ങളിലും ഐഐറ്റികളാണ് സ്ഥാപനം പിടിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ബനാറാസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയും ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു.

2016 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ പട്ടിക തയാറാക്കി തുടങ്ങിയത്. പഠന രീതികിള്‍, ഗവേഷണം, പ്രൊഫഷണലിസം, ലേണിംഗ് ആന്റ് റിസോഴ്‌സസ് തുടങ്ങിയ നിരവധി മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയാറാക്കുന്നത്. ആദ്യ പത്തു സ്ഥാപനങ്ങള്‍ ഇവയാണ്.

1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്ഥാപനം പട്ടികയില്‍ ഒന്നാമതെത്തുന്നത്. സാങ്കേതിക വൈദഗ്ധ്യമാണ് ഐഐറ്റി മദ്രാസിന്റെ പ്രധാന പ്രത്യേകത. നിലവിലെ സാഹചര്യത്തില്‍ എന്‍-95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഇന്ററാക്റ്റീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റംസ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയ്ക്കായി വികസിപ്പിച്ചെടുക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞു.

2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്

പഠനത്തിലും ഗവേഷണത്തിലുമുള്ള മികവാണ് സ്ഥാപനത്തെ മുന്‍നിരയിലെത്തിച്ചത്. മാസ്‌കുകള്‍ റീ സൈക്ക്ള്‍ ചെയ്യുന്നതുള്‍പ്പടെ നിരവധി പുതു രീതികള്‍ അവതരിപ്പിക്കുന്നതിലും ഈ സ്ഥാപനം മുന്നില്‍ നിന്നു.

3. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികവിനാല്‍ പ്രശസ്തമാണ് രാജ്യ തലസ്ഥാനത്തെ ഈ സ്ഥാപനം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഇന്‍കുബേഷനിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനം വികസിപ്പിച്ച മള്‍ട്ടിലേയേര്‍ഡ് മാസ്‌ക് ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഖരഗ്പൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹട്ടി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂര്‍ക്കി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി എന്നിവയാണ് മറ്റു സ്ഥാപനങ്ങള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here