ന്യൂദല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണിലെ ഉദ്യോഗസ്ഥരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ഇതേ അനുപാതത്തില്‍ വെട്ടിച്ചുരുക്കും. കേന്ദ്ര വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിനു പിന്നാലെയാണ് കേന്ദ്ര തീരുമാനം. പാകിസ്താന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രടിപ്പിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ചാര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വിദേശ കാര്യമന്ത്രാലയം പറയുന്നു.
മെയ് 31 ന് രണ്ട് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തുകയും പുറത്താക്കിയതും ഇതിന് ഉദാഹരണമാണെന്ന് വിദേശ കാര്യമന്ത്രാലയം പറഞ്ഞു.