ശ്രീനഗർ: കശ്മീരിൽ സംഹാര താണ്ഡവമാടി സൈന്യം. ലഷ്കർ ഭീകരരുടെ ഒളിത്താവളം സൈന്യം തകർക്കുകയും അഞ്ച് ലഷ്കർ-ഇ-തോയിബ ഭീകരരെ സൈന്യം പിടികൂടുകയും ചെയ്തു. ബുദ്ഗാമിലെ ലഷ്കർ ഭീകരരുടെ താവളമാണ് സൈന്യം തകർത്തത്.
ബുദ്ഗാം പൊലീസും ആർമി രാഷ്ട്രീയ റൈഫിൾസും സംയുക്തമായിട്ട് നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്. വെടിയുണ്ടാകളും എകെ-47 തോക്കുകളുമടക്കം നിരവധി ആയുധങ്ങളാണ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത്.
ഇവരെ യുഎപിഎ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ സോപോറിലും ഭീകരരും സുരക്ഷാ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അവിടെ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ എത്തിച്ചേർന്നിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്.