gnn24x7

കാൻസറിന് കാരണമാകുന്നു, Johnson & Johnson പിഴ 700 കൊടിയിൽനിന്നും 200 കോടിയാക്കി യു.എസ് കോടതി

0
250
gnn24x7

ജോൺസൺ ആൻറ് ജോൺസൺ ടാല്ക്കം പൗഡര് കാന്സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്ക് നഷ്ടപരിഹാരം ചുമത്തി യു.എസ് കോടതി. 200 കോടി രൂപയുടെ നഷ്ടപരിഹാരമാണ് കോടതി കമ്പനിക്കെതിരെ ചുമത്തിയത്.

അണ്ഡാശയ കാൻസറിന് കാരണമാകുന്നു എന്നാണ് കണ്ടെത്തിയത്. മിസോറി അപ്പീല് കോടതിയാണ് 2018 ജൂലൈയില് ചുമത്തിയ നഷ്ടപരിഹാര തുകയായ 4.69 ബില്യണ് തുക 2.12 ബില്യൺ ആയി കുറച്ച് കേസിൽ വിധി പൂർത്തിയാക്കിയത്. കേസിലെ വാദികള് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് തുകയിൽ ഇളവ് നല്കിയത്.

അതെ സമയം അറിഞ്ഞു കൊണ്ട് കാന്സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടക്കമുള്ളവ ഉത്പന്നങ്ങളിലൂടെ ഉപഭോക്തമാക്കള്ക്ക് വിറ്റയിച്ച കുറ്റം കോടതി ഗൗരവകരമായി തന്നെ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രതികൾ വലിയ കക്ഷികളായതിനാൽ തന്നെ വലിയ തുക നല്കണമെന്ന് കോടതി നിരീക്ഷിച്ചു.

കമ്പനിയുടെ ഉല്പന്നങ്ങൾ ഉപയോഗിച്ചതു മൂലം അണ്ഡാശയ കാൻസർ ബാധിച്ചെന്ന ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീ ജോൺസൺ ആൻറ്  ജോൺസണെതിരെ നൽകിയ പരാതിയിലാണ് കോടതിയുടെ വിധി..

നാല് ദശാബ്ദക്കാലമായി താന് ജോൺസൺ ആൻറ്  ജോൺസൺ കമ്പനിയുടെ പൗഡറും ഷവർ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാൻസർ പിടിപെടുന്നതെന്നും ഇവർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഹെൽത്കെയർ കമ്പനികളിലൊന്നാണ് ജോൺസൺ ആൻറ് ജോൺസൺ.

ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകൾ കമ്പനിക്കെതിരായി ഉണ്ട്. കഴിഞ്ഞവർഷം മറ്റൊരു യുവതിക്ക് 70 മില്യൺ ഡോളർ പിഴയായി നല്കാൻ അമേരിക്കയിലെ കോടതി വിധിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here