gnn24x7

ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു

0
353
gnn24x7

ലഡാക്ക്: ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി 90 ടാങ്കുകള്‍ ഇന്ത്യന്‍ സൈന്യം വിന്യസിച്ചു,മേഖലയില്‍ ടാങ്ക് വേധ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളുടെയും ഉന്നത മിലിട്ടറി കമാന്‍ഡര്‍മാര്‍ തമ്മില്‍ ലഡാക്കിലെ ചുഷൂളില്‍ ചര്‍ച്ച നടത്തുന്നതിന് തീരുമാമെടുത്തെങ്കിലും അതിര്‍ത്തിയിലെ സേനാ വിന്യാസം കുറയ്ക്കുന്നതിന് ഇരു കൂട്ടരും തയ്യാറായിട്ടില്ല.

കിഴക്കന്‍ ലഡാക്കിലെ 1597 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ ഉടനീളം യുദ്ധ വാഹനങ്ങളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്.

നടക്കുന്ന ചര്‍ച്ചകള്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചാണ് എന്നാല്‍ സൈനിക വിന്യാസം ചൈനയും ഇന്ത്യയും നടത്തുകയാണ്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ പര്‍വ്വത പാതയായ സ്പാന്ഗൂര്‍ ചുരത്തിലൂടെയുള്ള ചൈനയുടെ ഏത് തരത്തിലുള്ള ആക്രമണ പദ്ധതിയും ചെറുക്കുന്നതിന് ചുഷൂള്‍ സെക്റ്ററില്‍ രണ്ട് ടാങ്ക് സൈനിക വ്യൂഹത്തെയും വിന്യസിച്ചിട്ടുണ്ട്.

പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുന്നതിനാണ് സൈന്യം തയ്യാറെടുക്കുന്നത്.

സൈനികരുടെ എണ്ണം മേഖലയില്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല,സൈനിക വാഹനങ്ങള്‍,ആയുധങ്ങള്‍ എന്നിവയൊക്കെ മേഖലയില്‍ വിന്യസിച്ചിട്ടുമുണ്ട്, വ്യോമ നിരീക്ഷണവും ഇന്ത്യ നടത്തുന്നുണ്ട്,കര്‍ശന നിരീക്ഷണമാണ് ഇന്ത്യ അതിര്‍ത്തിയില്‍ നടത്തുന്നത്.

അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതോടെയാണ് സേനാവിന്യാസം വേഗത്തിലായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here