ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാനില്‍ ആശുപത്രിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 19 പേര്‍ മരിച്ചു. ആശുപത്രി കെട്ടിടത്തിലെ മൂന്ന് ഓക്‌സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
സംഭവത്തില്‍ ആറ് പേര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ടജ്രീഷ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചവരില്‍ പലരും ഓപ്പറേഷന്‍ കഴിഞ്ഞു കിടന്ന രോഗികളാണെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ടെഹ്‌റാനിലെ സിന അത്ഹര്‍ ക്ലിനിക്കിലാണ് അപകടമുണ്ടായത്.
കൊല്ലപ്പെട്ടവരില്‍ 15 സ്ത്രീകളും 4 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെഹ്‌റാനിലെ സിന്‍ അറ്റ് ഹര്‍ ഹെല്‍ത്ത് സെന്ററിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് ടെഹ്‌റാനിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ ഹമിദ് റെസാ വ്യക്തമാക്കി. ക്ലിനിക്കിലെ ഓപ്പറേറ്റിങ് റൂമിലുണ്ടായിരുന്ന മൂന്ന് ഓക്‌സിജന്‍ സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. 19 പേര്‍ മരിച്ചതിന് പുറമേ ആറ് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുക ആയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 20ഓളം പേരെ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും അഗ്നി സുരക്ഷാ സേന രക്ഷപ്പെടുത്തി, അദ്ദേഹം പറഞ്ഞു.