എന്തിനും ഒരു ദിവസമുണ്ട് ഇന്ന് അന്തർദേശീയ ചക്കദിനം കേരളത്തിന്റെ ഔദ്യോഗിക ഫലം അപ്പോള്‍ കുറച്ച് ചക്ക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എല്ലാ മലയാളികളുടെയും പറമ്പിൽ കാണും ഒരു പ്ലാവെങ്കിലും. ചക്കകൊണ്ട് പല ഗുണങ്ങളുണ്ട്. ഏവരെയും കൊതിപ്പിക്കുന്നത് പഴുത്ത ചക്കയാണ്. അതിൽ കൂഴചക്കയും വരിക്കചക്കയുമുണ്ട്. ചക്കപ്പഴം എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടും.
പ്രമേഹരോഗികൾക്ക് പഴുത്ത ചക്ക വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കാരണമറിയാല്ലോ? മധുരം തന്നെ. എന്നാൽ വിലക്ക് ചക്കപ്പഴത്തിന് മാത്രമേ ഉള്ളു. പച്ചചക്കക്കില്ല. പ്രമേഹരോഗികൾ പച്ചചക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ!
ഒരു ചക്കവീണ് മുയൽ ചത്തെന്നുകരുതി എല്ലാ ചക്ക വീഴുമ്പൊഴും മുയൽ ചാകണമെന്നില്ല. ചക്കപ്പഴവും ചക്കകുരുവും ഈ ലോക്‌ഡോൺ കാലത്ത് ഒട്ടനവധി സ്വാദിഷ്ടമായ പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്.








































