ന്യൂയോര്‍ക്ക്: ജൂലൈ നാലിന് യു.എസ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ പിന്നിടവെ രാജ്യത്തെ കൊവിഡ് മരണം ഒന്നരലക്ഷത്തിലേക്ക്. ഇതുവരെ 2.8 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം ബാധിച്ചു. ഫ്‌ളോറിഡ,ടെക്‌സസ് എന്നീ സംസ്ഥാനങ്ങള്‍ ഒരു ദിവസം മാത്രം 20,000 ത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യു.എസിന് പിന്നില്‍ ബ്രസീലിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,578,376 പേര്‍ക്കാണ് ബ്രസീലില്‍ ആകെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 64365 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 978,615 പേര്‍ക്ക് ബ്രസീലില്‍ കൊവിഡ് രോഗവിമുക്തി നേടി.
ബ്രസീലിനു പിന്നിലുള്ള റഷ്യയില്‍ 67,515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 446,879 പേര്‍ക്ക് രോഗം ഭേദമായി. 10027 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതത്.
ശനിയാഴ്ച ചൈനയില്‍ എട്ട് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണകൊറിയയില്‍ പുതിയ കൊവിഡ് രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 60 ന് മുകളില്‍ തുടരുന്നു. ലോകത്താകെ 1.18 കോടിയിലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചു. 60 ലക്ഷത്തോളം പേര്‍ക്ക് രോഗം ഭേദമായി.







































