കൊല്ലം: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ മരിച്ച കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24)നാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദുബായില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മനോജ്.
ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്കും അസ്വസ്ഥതകള്‍ കാണിച്ചതിനെതുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.