gnn24x7

സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍

0
327
gnn24x7

സുശാന്ത് സിംഗ് പ്രധാന വേഷത്തിലെത്തുന്ന ദില്‍ ബേച്ചാരയുടെ ട്രെയിലറിന് ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍. ട്രെയിലര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനകത്താണ് ഇത്രയുമധികം ലൈക്കുകള്‍ ലഭിക്കുന്നത്.

തിങ്കളാഴ്ച നാല് മണിയ്ക്കാണ് ട്രെയിലര്‍ പുറത്തിറക്കിയത്. 25 മില്യണ്‍ ആളുകളാണ് ഇതുവരെ ട്രെയിലര്‍ കണ്ടത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയി പോയിക്കൊണ്ടിരിക്കുകയാണ് ദില്‍ ബേച്ചാരയുടെ ട്രെയിലര്‍.

ബോളിവുഡ് സിനിമ അവഞ്ചേഴ്‌സിന്റെ ട്രെയിലറിനെക്കാളും മേലെയാണ് ദില്‍ ബേച്ചാരയ്ക്ക് കിട്ടിയിരിക്കുന്ന ലൈക്ക്.

അവഞ്ചേഴ്‌സ് എന്‍ഡ് ഗേമിന് ഇതുവരെ 2.9 ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. 2019 ഏപ്രിലിലാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേച്ചാര. ചിത്രം എന്തായാലും ബ്ലോക് ബ്ലസ്റ്റര്‍ ആകുമെന്നാണ് സുശാന്തിന്റെ ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

സുശാന്തിനായി ഇത്രയെങ്കിലും ചെയ്യണമെന്നാണ് പലരും ട്വിറ്ററില്‍ പറയുന്നത്. ജൂലൈ 24 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സുശാന്തിനുള്ള ആദര സൂചകമായി ഹോട്സ്റ്റാറില്‍ ഈ സിനിമ സൗജന്യമായി കാണാം.

ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും കാരണം സുശാന്തിന് അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു എന്നും ഇത് സുശാന്തിനെ ബാധിച്ചിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here