gnn24x7

വികാസ് ദുബെയുടെ അടുത്ത സുഹൃത്ത് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു

0
211
gnn24x7

ലഖ്‌നൗ: യു.പിയില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ മാഫിയ സംഘത്തലവന്‍ വികാസ് ദുബെയുടെ അടുത്ത സുഹൃത്ത് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു.

വികാസ് ദുബെയുടെ അനുയായിയായി അറിയപ്പെടുന്ന അമര്‍ ദുബെയെയാണ് ഹാമിര്‍പുരില്‍വെച്ച് ഇന്ന് രാവിലെ നടന്ന എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ അമര്‍ ദുബെ ഉണ്ടായിരുന്നെന്ന് എ.ഡി.ജി പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കാണ്‍പൂര്‍ ആക്രമണത്തിന് പിന്നാലെ യു.പി പൊലീസ് തയ്യാറാക്കിയ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയില്‍ ഒന്നാമതുള്ള പേരാണ് അമര്‍ ദുബെയുടേത്. ഇന്നലെ ഈ പട്ടിക പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. അമര്‍ ദുബെയെ കണ്ടെത്തിത്തരുന്നവര്‍ക്ക് പൊലീസ് 25000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

അമര്‍ ദുബെ മഥുര ഭാഗത്തുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. പിന്നീട് ഹാമിര്‍പുരില്‍ ഇയാള്‍ ഉണ്ടെന്ന് ഉറപ്പിച്ചു. ശേഷം ജില്ലാ പൊലീസുമായി ബന്ധപ്പെട്ട് സഹായം തേടി പ്രദേശം മുഴുവന്‍ അടച്ചു.

ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ അമര്‍ ദുബെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. തിരിച്ചുള്ള വെടിവെപ്പില്‍ അമര്‍ ദുബെ കൊല്ലപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വികാസ് ദുബെയുമായുള്ള ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി എസ്.പിയടക്കം എട്ട് പൊലീസുകാരാണ് അന്ന് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍, ആക്രമണത്തില്‍ പ്രധാനിയായ വികാസ് ദുബെയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായിട്ടില്ല. ദല്‍ഹി-മധുര ഹൈവേയിലുള്ള ഒരു ഹോട്ടലില്‍ വികാസ് ദുബെയുണ്ടെന്ന് വിവരം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസിന് ഇയാളെ അവിടെ വെച്ച് കണ്ടെത്താനായിരുന്നില്ല. ഇയാളെ കണ്ടെത്തിത്തരുന്നവര്‍ക്ക് 2.5 ലക്ഷം രൂപയാണ് പൊലീസ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here