മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ ജഗ്‍ദീപ് (81) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം.
സംസ്‌കാരം വ്യാഴാഴ്ച മുംബൈയിലുള്ള ഷിയ കബറിസ്ഥാനിൽ നടക്കും. സിനിമ മേഘലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജാവേദ് ജഫ്രി, നവേദ് ജഫ്രി എന്നിവർ മക്കളാണ്. സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ നാമം.
1939 മാർച്ച് 29ന് അമൃത്സറിൽ ജനിച്ച ജഗ്‍ദീപ് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിടുണ്ട്. അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും നായകന്മാരായെത്തി സൂപ്പര്‍ ഹിറ്റ് ചിത്രം “ഷോലെ”യിലെ ‘സൂര്‍മ്മ ഭോപ്പാലി’ എന്ന കഥാപാത്രമായെത്തിയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധ നേടുന്നത്. 1975ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.
രാജ് കുമാര്‍ സന്തോഷിയുടെ ‘ആൻഡാസ് അപ്ന അപ്ന’ (1994) എന്ന സിനിമയിൽ സൽമാൻ ഖാന്‍റെ പിതാവായി പുതുതലമുറ ബോളിവുഡ് ആരാധകരുടെ മനസിലും അദ്ദേഹം ഇടം പിടിച്ചിച്ചു.