റിയാദ്: കോവിഡ് 19 പരിശോധനയ്ക്കുള്ള നാസൽ സ്വാബ് സ്റ്റിക്ക്ല് മൂക്കിനുള്ളില്‍ കുടുങ്ങി സൗദി ബാലന് ദാരുണാന്ത്യം. കടുത്ത റിയാദിലെ ശഖ്റ ജനറൽ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ നാസൽ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കിൽ കുടുങ്ങുകയായിരുന്നു.
ഇത് നീക്കം ചെയ്യുന്നതിനായി ജനറൽ അനസ്തേഷ്യ നൽകിയിരുന്നു. ഓപ്പറേഷന് തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായി കുട്ടി മരിക്കുകയായിരുന്നു. അനസ്തേഷ്യ നൽകുന്ന കാര്യത്തിൽ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടർമാരുടെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് അബ്ദുള്ള അൽ ജൗഫാൻ പറയുന്നത്. ഓപ്പറേഷന് ശേഷം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധന ആവശ്യപ്പെട്ടെങ്കിലും ലീവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാൾ ആരോപിക്കുന്നു.
ഓപ്പറേഷൻ കഴിഞ്ഞ് അടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് കുഞ്ഞ് അബോധാവസ്ഥയിലായി. ജീവൻ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.. ആരോഗ്യസ്ഥിതി മോശമാകുന്നത് കണ്ട് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യർഥിച്ചുവെങ്കിലും ആംബുലൻസ് എത്താൻ വൈകി.. വാഹനം എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു’ പിതാവ് വ്യക്തമാക്കി.