ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ആദ്യമായി രാജ്യത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,695 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരങ്ങളില്‍ വ്യക്തമാക്കുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,68,876 ആയി.
കഴിഞ്ഞ ദിവസം മാത്രം 606 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 24,915 ആയി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 2,75640 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം മാത്രം 7,975 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിലും ദല്‍ഹിയിലും ഒരു ലക്ഷത്തിലധികം കൊവിഡ് ബാധിതരുണ്ട്. തമിഴ്‌നാട്ടില്‍ 1,51,820 പേര്‍ക്കും ദല്‍ഹിയില്‍ 1,16,993 പേര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.


































