gnn24x7

‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’; മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി

0
257
gnn24x7

കൊച്ചി: മൂന്നാമത് ഹോം പ്രൊഡക്ഷനുമായി നിവിന്‍ പോളി. ആക്ഷന്‍ ഹീറോ ബിജുവിനും ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളക്കും ശേഷമാണ് പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഗ്യാങ്സ്റ്റര്‍ ഓഫ് മുണ്ടന്‍മല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ റോണി മാനുവല്‍ ജോസഫ് ആണ്. പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.

അഭിനയത്തിന്റെ പത്താം വാര്‍ഷികത്തിലാണ് നിവിന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. രവി മാത്യു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നിവിന്റെ മൂന്നാം നിര്‍മാണ സംരംഭം.

അനീഷ് രാജശേഖരനും റോണി മാനുവല്‍ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ബിസ്മി സ്പെഷ്യല്‍ എന്ന ചിത്രവും ഇന്ന് പ്രഖ്യാപിച്ചിരുന്നു.

സോഫിയ പോളാണ് ബിസ്മി സ്‌പെഷ്യല്‍ സംവിധാനം ചെയ്യുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here