gnn24x7

അബുദാബിയില്‍ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം

0
283
gnn24x7

അബുദാബി: അബുദാബി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ 50 ദിര്‍ഹത്തിന്റെ കോവിഡ് റാപ്പിഡ് പരിശോധന കുടുംബങ്ങള്‍ക്ക് മാത്രം.

സര്‍ക്കാര്‍ ആരോഗ്യ വിഭാഗമായ തമൊഹ് ഹെല്‍ത്ത് കെയര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്കും പരിശോധനാ സൗകര്യം ലഭ്യമാക്കും.

ഉടന്‍ തന്നെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാകുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.

അബുദാബി -ദുബായ് ഹൈവേയില്‍ ഗന്ധൂത്ത് ചെക്ക് പോയിന്‍റില്‍ സജ്ജമാക്കിയ താല്‍ക്കാലിക ടെന്റില്‍ നൂറുകണക്കിന് പേരാണ് പരിശോധനയ്ക്ക് എത്തുന്നത്.

ആശുപത്രികളില്‍ നിന്നുള്ള പരിശോധനയ്ക്ക് 370 ദിര്‍ഹത്തിനടുത്താണ് ഈടാക്കുന്നത്.

അതുകൊണ്ട് തന്നെ ഗന്ധൂത്തിലെ പരിശോധനാ കേന്ദ്രത്തില്‍ വലിയ തിരക്കാണ് അനുഭവപെട്ടത്‌.

ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പരിശോധന കുടുംബങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിത പെടുത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here