gnn24x7

സൗദിയിൽ യൂണിവേഴ്സിറ്റി വിദ്യാർഥിയും നാല് സഹോദരിമാരും കൊല്ലപ്പെട്ട നിലയിൽ

0
259
gnn24x7

റിയാദ്: അൽ അഹ്സയിൽ ഒരു കുടുംബത്തിലെ നാലു സഹോദരിമാരും ഒരു സഹോദരനും അടക്കം അഞ്ചുപേരെ ദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പതിനാലിനും 22 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളും ഒരു യുവാവുമാണ് കൊല്ലപ്പെട്ടത്.

പുതിയ വീടിന്റെ നിർമാണം നടക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പുറത്ത് പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയ ഇവർ, വാതിൽ തുറക്കാതായതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് വന്ന് വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് ഇവരുടെ അഞ്ചു മക്കളും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. പെൺകുട്ടികൾ നാലു പേരും കത്തികൊണ്ട് കുത്തേറ്റ നിലയിലും, യുവാവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. സഹോദരിമാരെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.

യുവാവ് മാനസിക രോഗിയായിരുന്നു എന്നാണ് വിവരം. ദാരുണമായ സംഭവം നടക്കുമ്പോൾ അയൽവാസികൾ ശബ്ദങ്ങളൊന്നും കേട്ടില്ലെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here