തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയെ സർക്കാർ ഒഴിവാക്കി. സമയപരിധിക്കുള്ളിൽ പദ്ധതിയുടെ കരട് രേഖ കമ്പനി സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ ഒഴിവാക്കിയത്. മറ്റ് കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും.
ഇൗ കമ്പനിക്കെതിരെ നേരത്തേ പ്രതിപക്ഷ നേതാവ് ആക്ഷേപമുന്നയിച്ചിരുന്നു. ഇ- മൊബിലിറ്റി പദ്ധതിയിൽ അഴിമതിയുണ്ടെന്നും പി.ഡബ്ലിയു.സിയെ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതിപക്ഷം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.