ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പിന്തുണയേറുന്നു. ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലെത്തി ഗെലോട്ടിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാരിന് അനുകൂല നിലപാടുമായി രംഗത്തെത്തി.
നേരത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരവേ നിയമസഭയില്‍ ഗെലോട്ടിനേയോ പൈലറ്റിനേയോ അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാടെടുക്കരുതെന്ന് എം.എല്‍.എമാരോട് ബി.ടി.പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബി.ടി.പിയ്ക്കുള്ള രണ്ട് എം.എല്‍.എമാരും തന്നെ നേരില്‍ക്കണ്ട് പിന്തുണയര്‍പ്പിച്ചെന്ന് ഗെലോട്ട് പറഞ്ഞു.
സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നേരത്തെ ഇവരുടെ കൂടെ പിന്തുണയിലായിരുന്നു കോണ്‍ഗ്രസ് ഭരിച്ചിരുന്നത്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അടക്കമുള്ള ചില നേതാക്കള്‍ ഇടഞ്ഞതോടെയാണ് സര്‍ക്കാറിന്റെ നിലിനില്‍പ്പ് പ്രതിസന്ധിയിലായത്.
200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. കോണ്‍ഗ്രസും ഘടക കക്ഷികളും 101 സീറ്റ് നേടിയപ്പോള്‍ ആറ് എം.എല്‍.എമാരുള്ള ബി.എസ്.പി കോണ്‍ഗ്രസിനെ പിന്തുണച്ചു. ബി.ജെ.പിക്ക് 72 സീറ്റാണ് ഉള്ളത്.





































