gnn24x7

നയതന്ത്രബാഗിലൂടെ കേരളത്തിലേക്ക് ആകെ കടത്തിയത്‌ 230 കിലോ സ്വര്‍‌ണ്ണം

0
282
gnn24x7

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ നയതന്ത്രബാഗിലൂടെ 230 കിലോ സ്വര്‍ണമാണ് കേരളത്തിലേക്ക് ആകെ കടത്തിയതെന്ന് റിപ്പോര്‍ട്ട്.

ഇതില്‍ 30 കിലോഗ്രം സ്വര്‍ണം മാത്രമാണ് പിടികൂടിയത്. 200 കിലോ സ്വര്‍ണം കണ്ടെത്താന്‍ വിശദമായ അന്വേഷണം ആവശ്യമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ മാസം അഞ്ചിന് തിരുവനന്തപുരത്താണ് 30 കിലോഗ്രം സ്വര്‍ണം പിടിച്ചത്. സ്വര്‍ണ്ണക്കടത്തിന് മുന്‍പ് ഡമ്മി പരീക്ഷണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് ഡമ്മി ബാഗേജ് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഡമ്മി പരീക്ഷണം. ഇത് വിജയമായതോടെയാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here