gnn24x7

കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം ഇതാണ്

0
269
gnn24x7

കോവിഡ് മുക്തരായവരിൽ വീണ്ടും രോഗബാധയുണ്ടാവുന്നതിന്‍റെ കാരണം കണ്ടെത്തി  ശാസ്ത്രലോകം…

കോവിഡ് മുക്തരായവരിൽ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാൾ നീണ്ടു നിൽക്കില്ലെന്നാണ്  ഇവര്‍ നടത്തിയ പഠനംങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ അസുഖം  പൂർണമായി തുടച്ചു നീക്കാൻ സാധിക്കില്ലെന്നും വാക്സിൻ ലഭ്യമായാൽ എല്ലാ വർഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും ലണ്ടനിലെ കിംഗ്സ് കോളജ് നടത്തിയ പഠനത്തിൽ പറയുന്നു..!!

കോവിഡ് രോഗലക്ഷണങ്ങൾ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയിൽ 90% രോഗികളിലും ആന്റിബോഡി  വര്‍ദ്ധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60% ആളുകൾക്കും രോഗബാധയുടെ  സമയത്ത് ആന്റിബോഡി കൂടുതലുണ്ടാവും. എന്നാൽ, മൂന്ന് മാസങ്ങൾക്കു ശേഷം ഈ ആന്റിബോഡി   കേവലം 17% ആളുകളിൽ മാത്രമാണ് നിലനിൽക്കുന്നത്. ചിലരിൽ തീരെ ആന്റിബോഡികൾ ഉണ്ടാവില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.   കടുത്ത അസുഖമുള്ളവരിലാണ്  കൂടുതൽ ആന്റിബോഡി ഉണ്ടാവുന്നത്. 

അടുത്തിടെയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും 6 ആരോഗ്യപ്രവർത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്.  കൂടാതെ  31 പേരെയും ഇവർ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here