ന്യൂഡൽഹി: കനത്ത നാശനഷ്ടം വിതച്ച് ഡൽഹിയിൽ അതിശക്തമായ മഴ. കുത്തൊഴുക്കിൽ ഡൽഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗറിലുള്ള വീട് തകർന്നടിഞ്ഞു. അണ്ണാനഗർ ചേരിയിലെ കനാൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പ്രദേശം വെള്ളത്തിനടിയിലായി.
വീടിനുള്ളിൽ ആളിലാത്തിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളത്തിന്റെ കുത്തൊഴിക്കിൽ വീട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടിന്റെ അടിത്തറ തകർന്ന് ഒലിച്ചുപോകുകയായിരുന്നു. സമീപവാസികളുടെ നിലവിളിയും കേൾക്കാം.
അമ്പത് വർഷത്തോളം പഴക്കമുള്ള കോളനിയിലാണ് അപകടമുണ്ടായത്. ഇവിടെയുള്ള വീടുകളിൽ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതാണ്.







































