തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാർക്കും, റിസർവ് ബറ്റാലിയനിലെ അഞ്ചു പൊലീസുകാർക്കുമാണ് രോഗബാധ. ക്ഷേത്ര ഗാർഡുമാരിൽ ഒരാൾക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഇന്ന് ഇരുപതു പേരെ പരിശോധിച്ചപ്പോഴാണ് ഏഴു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചത്.
നാളെ 30 ഗാർഡുമാരെക്കൂടി പരിശോധനക്ക് വിധേയമാക്കുമെന്ന് ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർ പറഞ്ഞു. ലോക് ഡൗൺ നിലവിൽ വന്നപ്പോൾ തന്നെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം വിലക്കിയിരുന്നു.
കേരളത്തില്‍ ഇന്ന് 794 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.









































