പ്യോങ്ഗ്യാങ്: ആദ്യമായി ഉത്തരകൊറിയയിൽ കോറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തര കൊറിയൻ അതിർത്തി പട്ടണമായ കേസോങ്ങിൽ lock down പ്രഖ്യാപിച്ചതായും റിപ്പോർട്ട് ഉണ്ട്.
ലോകം മുഴുവനും കോറോണ രോഗ പടർന്നു പന്തലിക്കുന്ന സമയത്ത് ഒരു കോറോണ പോലും ഇവിടെ ഇല്ലയെന്ന് അഹങ്കരിച്ചിരുന്ന രാജ്യമാണ് ഉത്തര കൊറിയ. രോഗബാധയെ തുടർന്ന് കിം ജോങ് ഉൻ ശനിയാഴ്ച അടിയന്തിരമായി ഉന്നതതല യോഗം വിളിച്ചു ചേർത്തുവെന്നും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതായും റിപ്പോർട്ട് ഉണ്ട്.
രോഗബാധ സംശയിക്കുന്ന ആളുടെ രോഗം കോറോണയാണെന്ന് ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലയെന്നാണ് റിപ്പോർട്ട്. എന്തായാലും അയാളുമായി സമ്പർക്കം പുലർത്തിയവരേയും quarantine പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇയാൾ ദക്ഷിണ കൊറിയയിൽ നിന്നും അനധികൃതമായി അതിർത്തി കടന്നെത്തിയതാണെന്നാണ് സംശയിക്കുന്നത്. ഇയാൾ മൂന്നു കൊല്ലം മുൻപാണ് ദക്ഷിണ കൊറിയയിലേക്ക് പോയത്. ജൂലായ് 19 നാണ് ഇയാൾ ഉത്തര കൊറിയയിൽ എത്തിയത്.
കോറോണയെ പ്രതിരോധിക്കാനുള്ള മെഡിക്കൽ സജ്ജീകരണങ്ങൾ രാജ്യത്ത് അപര്യാപ്തമാണെന്ന കാര്യം അധികൃതരിൽ ആശങ്ക ജനിപ്പിക്കുന്നു. കോറോണ സംശയത്തെ തുടർന്ന് കേസോങ് അടച്ചിടാൻ കിം ജോങ് ഉൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈനയിൽ വൈറസ് വ്യാപനം കടുത്ത സമയത്തുതന്നെ രാജ്യാതിർത്തികൾ അടച്ചിടാൻ കിം ഉത്തരവ് നൽകിയിരുന്നു. ഇതെല്ലാം മറികടന്നാണ് ഇങ്ങനൊരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.







































