gnn24x7

സൗദിയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കും

0
213
gnn24x7

സൗദിയിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 30ന് തുറക്കും. വിദ്യാഭ്യാസമന്ത്രി ഡോ. ഹമാദ് ബിൻ മുഹമ്മദ് അൽ-ഷെയ്ഖ് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ഡയറക്ടർമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിലാണ് തീരുമാനം

കോവിഡ് പശ്ചാതലത്തില്‍ സ്വീകരിക്കേണ്ട സുരക്ഷാ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടാണ് സ്‌കൂളുകള്‍ തുറക്കുക. ഇതിന്റെ മുന്നോടിയായി സ്‌കൂളും പരിസരങ്ങളും ശുചീകരിച്ച്‌ അണുവിമുക്തമാക്കാൻ മന്ത്രാലയം നിർദേശം നൽകി. കൊറോണ വൈറസ് വ്യാപിക്കുന്നതിനെതിരായ പ്രതിരോധ നടപടികൾ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ആവശ്യമെങ്കിൽ ഉചിതമായ പരിശീലനം നൽകണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ക്ലാസ് മുറികളും, ശൗചാലയങ്ങളും കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി ക്രമീകരിക്കും. സ്‌കൂളിലെ പഠനോപകരണങ്ങള്‍, പാഠ പുസ്തകങ്ങള്‍, ലൈബ്രറി, കളി ഉപകരണങ്ങള്‍ തുടങ്ങിയവയും അണുവിമുകതമാക്കും, വ്യക്തി ശുചിത്വം ഉറപ്പ് വരുത്തുന്നതിനാവശ്യമായ സാനിറ്റൈസറുകള്‍ സ്ഥാപിക്കും. വിദ്യാര്‍ഥികള്‍ തമ്മില്‍ ശാരീരിക അകലം പാലിച്ചുള്ള ക്രമീകരണമാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here