ജിദ്ദ: സൗദിയിൽ പെട്രോൾ വിലയിൽ വർദ്ധനവ്. 91 പെട്രോളിൻ്റെയും 95 പെട്രോളിൻ്റെയും പുതുക്കിയ വില ഇന്നലെ അർദ്ധ രാത്രിയാണു സൗദി ആരാംകോ പ്രഖ്യാപിച്ചത്. ഇന്ന് (ആഗസ്ത് 11) പുലർച്ചെ മുതൽ പുതുക്കിയ വില നിലവിൽ വന്നു.
91 പെട്രോളിനു പുതുക്കിയ വില ലിറ്ററിനു 1:43 റിയാൽ ആയിരിക്കും. ഇത് വരെ ഇത് ലിറ്ററിനു 1:29 റിയാൽ ആയിരുന്നു.
95 പെട്രോളിൻ്റെ പുതുക്കിയ വില ലിറ്ററിനു 1.60 റിയാൽ ആയിരിക്കും. 95 പെട്രോളിൻ്റെ ഇത് വരെയുള്ള വില ലിറ്ററിനു 1.44 റിയാൽ ആയിരുന്നു.
ഡീസലിനു 0.52 ഹലാല, മണ്ണെണ്ണക്ക് 0.70 ഹലാല ലിക്വഫൈഡ് പെട്രോളിയം ഗ്യാസിനു 0.75 ഹലാല എന്നിങ്ങനെയാണു മറ്റു ഉത്പന്നങ്ങളുടെ വില വിവരങ്ങൾ.