gnn24x7

പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി

0
243
gnn24x7

തിരുവനന്തപുരം: പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ കേരളം വിയോജിപ്പറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിമ വിജ്ഞാപനത്തിന് മുന്‍പ് എല്ലാവരുമായും ചര്‍ച്ച ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ സമിതികള്‍ നിലനിര്‍ത്തണം.

പദ്ധതി അനുമതിയ്ക്ക് മുന്‍പ് പരാതി കേള്‍ക്കാനുള്ള സമയം കുറച്ചതില്‍ കേരളം എതിര്‍പ്പ് അറിയിച്ചു. പൊതുജനാഭിപ്രായം തേടാനുള്ള സമയം 30 ദിവസമാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 2020ലെ പാരിസ്ഥിതികാഘാത പഠന വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിജ്ഞാപനം നടപ്പാക്കുന്നതിനെതിരെ കേന്ദ്രത്തിന് മറുപടി നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 11 ആണ്.

ജൂണ്‍ 30നകം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. പിന്നീട് കോടതി ഇടപെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് 11ലേക്ക് തീയതി നീട്ടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here