gnn24x7

നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
265
gnn24x7

നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സെക്കന്തരാബാദിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് മരിച്ചത്.നൽഗൊണ്ട സ്വദേശിയായ സൗന്ദര്യയാണ് മരിച്ചതെന്ന് മാർക്കറ്റ് പൊലീസ് അറിയിച്ചു.

25 കാരിയായ സൗന്ദര്യ നാലു വർഷമായി ഇതേ ആശുപത്രിയിൽ ജോലി നോക്കുകയാണ്. സെക്കന്തരാബാദിലെ ആശുപത്രി ഹോസ്റ്റലിലാണ് നഴ്സ് കഴിഞ്ഞുവന്നത്. അനസ്തേഷ്യയെ സമാനമായ ദ്രാവകമോ കുത്തിവെച്ചാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രിയിൽ നിന്ന് അനസ്തേഷ്യയോ സമാനമായ മറ്റ് മരുന്നുകളോ എടുത്ത് സ്വന്തമായി ശരീരത്തിൽ കുത്തിവെച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നു.

അതേസമയം, മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here