ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ കോടി കടന്നു. ഇന്നലെ മാത്രം 65,002 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇന്നലെ മാത്രം 996 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 49,036 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 6,68,220 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ 2,85,63,095 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 86,867 സാമ്പിളുകള്‍ പരിശോധിച്ചു. എഴുപതു ശതമാനത്തിനു മുകളില്‍ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.
പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു. എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികളുണ്ടായത്.
മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്കാണ്. കര്‍ണാടകയില്‍ ഇന്നലെ 7,908 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 5890 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതര്‍. ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്.