സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കിടിലന്‍ ഓഫറുമായി മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍. ആറു മാസത്തേക്ക് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുന്ന ഓഫറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
എക്സ്ട്രീം ഫൈബര്‍ ഹോം ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്കായാണ് പുതിയ ഓഫര്‍. പരിമിതമായ കാലയളവിലേക്ക് ലഭ്യമായ ഈ ഓഫര്‍ എല്ലാ എക്സ്ട്രീം ഫൈബര്‍ പ്ലാനുകളിലും ലഭ്യമായിരിക്കില്ലെന്ന് എയര്‍ടെല്‍ അറിയിച്ചു.
പരിധിയില്ലാത്ത ഡാറ്റയ്ക്കും പ്രീ പെയ്ഡ് ബ്രോഡ്ബാന്‍ഡുകള്‍ക്കും ഈ ഓഫര്‍ ലഭ്യമാകില്ല. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഇത്തരം ടയര്‍ 1 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഓഫറുകള്‍ ലഭ്യമാകും. എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ 1 ജിബിപിഎസ് വരെ വേഗമുള്ള അള്‍ട്രാഫാസ്റ്റ് ബ്രോഡ്ബാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.