ചെന്നൈ: തമിഴ്‌നാട് കടലൂരിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.
ചെന്നൈയില്‍ നിന്നും 190 കിലോമീറ്റര്‍ അകലെയുള്ള കടലൂരിലെ കാട്ടുമന്നാര്‍കോയിലിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്നിശമനാസേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.





































