gnn24x7

യുഎഇയിൽ വീണ്ടും കൊറോണ വ്യാപനം; വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 614 കൊറോണ കേസുകൾ

0
241
gnn24x7

അബുദാബി: യുഎഇയിൽ വീണ്ടും കൊറോണ വ്യാപനം.  കൊറോണയുടെ രണ്ടാം വരവിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 614 കൊറോണ കേസുകളാണ്. രോഗമുക്തരായത് 639 പേർക്കാണ്. ആർക്കും ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്.

കൊറോണയുടെ രണ്ടാം വരവ് പ്രമാണിച്ച് 68000 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്.  മൊത്തം ഇതുവരെ 72 ലക്ഷം പരിശോധനകളാണ് നടത്തിയിട്ടുള്ളത്. ബുധനാഴ്ചയും വലിയ തോതിലുള്ള കൊറോണ കണക്കുകളാണ് ഗള്‍ഫ് രാജ്യത്തു നിന്നും ഉയര്‍ന്ന് വന്നിരിക്കുന്നത്.

കൊറോണ രോഗബാധ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമോ എന്ന ചർച്ചകൾ നടക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം സ്കൂൾ ജീവനക്കാർക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് മടക്കിയിട്ടുണ്ട്. 

ആറുമാസത്തിന് ശേഷം തുറന്ന സ്കൂളുകൾ 3 ദിവസം പ്രവർത്തിച്ച ശേഷം കൊറോണ വ്യാപനം കണക്കിലെടുത്ത് ഓൺലൈൻ ക്ലാസിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here