gnn24x7

ഒമാനിൽ എത്തുന്നവര്‍ക്ക് ക്വാറന്റീനും ഒരു മാസത്തെ കോവിഡ് ചികിത്സാ ഇൻഷുറന്‍സും നിർബന്ധം

0
244
gnn24x7

മസ്‌കത്ത്: അടുത്ത മാസം ഒന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീൻ നിര്‍ബന്ധമാണ്. ഒരു മാസത്തെ കോവിഡ് ചികിത്സാ ഇൻഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കണം.

യാത്രക്കാര്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തിനകം ഇതിന്റെ പരിശോധനാ ഫലം ലഭിക്കും. ക്വാറന്റീൻ കാലയളവില്‍ നിരീക്ഷണത്തിനായി റിസ്റ്റ്ബാന്റ് ധരിക്കണം. വിദേശികള്‍ ഒമാനിലെത്തുമ്പോള്‍ ക്വാറന്റീൻ ബുക്ക് ചെയ്തതിന്റെ രേഖകള്‍ കാണിക്കണം. യാത്രക്കാര്‍ക്ക് ലാപ്‌ടോപ് അടക്കം ഒരു ഹാന്റ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമേ അനുവദിക്കുകയുള്ളൂ. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here