gnn24x7

സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതികൾ ജാമ്യം തേടി വീണ്ടും കോടതിയിലേക്ക്

0
235
gnn24x7

തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതികൾ ജാമ്യം തേടി വീണ്ടും കോടതിയിലേക്ക്. കസ്റ്റംസ് കേസിലെ നാലാം പ്രതി കെ ടി റമീസിന് ജാമ്യം കിട്ടിയതോടെയാണ് നീക്കം. മിക്ക പ്രതികളും അറസ്റ്റിലായി 60 ദിവസമായിട്ടും കുറ്റപത്രം സമ‍ർപ്പിക്കാത്തതിനാൽ, സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് വാദം.

എന്നാൽ കസ്റ്റംസ് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യഹർജിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഒരു വർഷത്തെ കരുതൽ തടങ്കലിനുളള കോഫേ പോസ നടപടികൾ കസ്റ്റംസ് തുടങ്ങി. ഇതിനിടെ സ്വപ്നയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ നടപടി തുടങ്ങി. സ്വപ്നയ്ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബോധ്യമായതോടെയാണ് ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here