gnn24x7

മക്ക പ്രവിശ്യയിലെ ജബൽ അമദിൽ വൻ തീപ്പിടിത്തം

0
294
gnn24x7

ജിദ്ദ: മക്ക പ്രവിശ്യയിലെ ജബൽ അമദിൽ (അമദ് മല) വൻ തീപ്പിടിത്തം. സംഭവ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.

മർകസ് ഥ്വഖീഫിൽ അമദ് മലയിൽ മരങ്ങൾക്ക് തീപ്പിടിച്ച ദൃശ്യം മക്ക ഗവർണ്ണറേറ്റിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച തീപ്പിടിത്തം മൂലം അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട് പോകുന്നതായും സിവിൽ ഡിഫൻസ് അറിയിച്ചു. തീപ്പിടിത്തത്തിൻ്റെ വീഡിയോ കാണാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here